മൾട്ടിപ്പിൾ സ്ക്ലീറോസിസ് അസുഖമാണ് തനിക്കെന്ന് അമേരിക്കൻ നടി സെല്‍മ ബ്ലെയർ

Update: 2018-10-21 08:29 GMT

മൾട്ടിപ്പിൾ സ്ക്ലീറോസിസ് അസുഖമാണ് തനിക്കെന്ന് അമേരിക്കൻ നടി സെല്‍മ ബ്ലെയർ. നാഡിസംബന്ധമായ അസുഖമായ മൾട്ടിപ്പിൾ സ്ക്ലീറോസിസാണ് തനിക്കെന്ന് സെല്‍മ ബ്ലെയര്‍ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

'ഞാൻ അസുഖബാധിതയാണ്. ചിലപ്പോള്‍ വീണു പോകുന്നു. എന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു. എനിക്ക് കാര്യങ്ങള്‍ വിട്ടുപോകുന്നു'; സെല്‍മ ബ്ലെയര്‍ കുറിച്ചു.

മൾട്ടിപ്പിൾ സ്ക്ലീറോസിസ് വ്യക്തിയുടെ നാഡി ഫൈബറിനെ സുരക്ഷിതമാക്കുന്ന മൈലിനെയായിരിക്കും ബാധിക്കുക എന്ന് അമേരിക്കയിലെ മയോ ക്ലിനിക്ക് പറയുന്നു. ഇത് പിന്നീട് തലച്ചോറിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന പ്രവർത്തനത്തെ താറുമാറാക്കുമെന്നും ഡോക്ടർമാർ പറയുന്നു.

Advertising
Advertising

ക്രൂവല്‍ ഇന്റൻഷൻസ്, ലീഗലി ബ്ലോണ്ട്, ദ സ്വീറ്റസ്റ്റ് തിംഗ്, ഹെല്‍ബോയ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് സെല്‍മ ബ്ലെയര്‍.

Tags:    

Similar News