ചോക്ലേറ്റിന് തുടര്‍ച്ച.. പക്ഷേ പൃഥ്വിയല്ല നായകന്‍ 

പൃഥ്വിരാജിന്‍റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്നായിരുന്നു ചോക്ലേറ്റ്.

Update: 2018-10-22 16:27 GMT

പൃഥ്വിരാജിന്റെ ചോക്ലേറ്റ് സിനിമയുടെ ചുവടുപിടിച്ച് മറ്റൊരു ചിത്രം കൂടി എത്തുന്നു. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന സിനിമക്ക് ചോക്ലേറ്റ് സ്റ്റോറി റീടോള്‍ഡ് എന്നാണ് പേര്. ചോക്ലേറ്റിനായി തിരക്കഥ എഴുതിയ സേതു ആണ് ഈ സിനിമയുടെയും രചന

പൃഥ്വിരാജിന്‍റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്നായിരുന്നു ചോക്ലേറ്റ്. 3000 പെൺകുട്ടികൾ പഠിക്കുന്ന വനിതാകോളജിൽ പഠിക്കാനെത്തുന്ന യുവാവിന്‍റെ കഥയായിരുന്നു ചിത്രം. ഇപ്പോഴിതാ ഉണ്ണിമുകുന്ദൻ നായകനായി ചോക്ലേറ്റ് സ്റ്റോറി റീടോൾഡ് എന്ന പേരിൽ മറ്റൊരു സിനിമ കൂടി എത്തുന്നു. 2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് സിനിമയുടെ തുടർച്ച എന്ന തോന്നിപ്പിക്കുന്ന പോസ്റ്റർ സിനിമയുടേതായി പുറത്തിറങ്ങി. ആദ്യ ഭാഗത്തിന്‍റെ തിരക്കഥാകൃത്തുകളായ സച്ചി - സേതു കൂട്ടുകെട്ടിലെ സേതു ആണ് ചോക്ലേറ്റ് - സ്റ്റോറി റീടോൾഡിന് പിന്നിൽ.

Advertising
Advertising

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിനു പീറ്റർ ആണ് സംവിധായകൻ. പഠിക്കാനും പഠിപ്പിക്കാനുമല്ല എന്ന ടാഗ്‌ലൈനോടു കൂടിയാണ് സിനിമ എത്തുന്നത്. മൂവായിരം പെൺകുട്ടികൾക്ക് ഒരാൾ എന്നും പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ട്. പവിത്രം ക്രിയേഷൻസിന്‍റെ ബാനറിൽ സന്തോഷ് പവിത്രം സിനിമ നിർമിക്കും.

It gives me immense happiness to announce our next project, 'Chocolate - Story retold’. Really excited to be working...

Posted by Unni Mukundan on Saturday, October 20, 2018
Tags:    

Similar News