ആരോപണങ്ങള്‍ ഉണ്ടെന്നു കരുതി സിനിമയെ തകര്‍ക്കുന്ന പ്രവണത നല്ലതല്ല,ദിലീപിനെ ന്യായീകരിച്ച് ഖുശ്ബു

രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല. 

Update: 2018-10-27 03:03 GMT

ആരോപണങ്ങള്‍ ഉണ്ടെന്നു കരുതി സിനിമയെ തകര്‍ക്കുന്ന പ്രവണത നല്ലതല്ലെന്ന് നടി ഖുശ്ബു. കുറ്റാരോപിതര്‍ ഇന്ത്യന്‍ സിനിമാലോകത്ത് സജീവമാകുന്നു എന്ന അഭിപ്രായത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.

കുറ്റാരോപിതന്‍ അഭിനയിച്ചെന്ന് കരുതി ഒരു സിനിമ പരാജയപ്പെടണമെന്നോ, വിജയിക്കണമെന്നോ ഇല്ല. സിനിമ നല്ലതാണെങ്കില്‍ വിജയിക്കുമെന്നും ഖുശ്ബു പറയുന്നു. രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല. സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള വേദി നല്‍കുന്ന പോലെ ആരോപണവിധേയര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നല്‍കണം. കുറ്റം തെളിയുന്നതുവരെ അയാള്‍ ആരോപിതന്‍ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു. മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

സംഗീതസംവിധായകന്‍ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിച്ചപ്പോള്‍ പ്രതികരണവുമായി ഖുശ്ബു എത്തിയിരുന്നു. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി വെളിപ്പെടുത്തലുകള്‍ നടത്തുന്ന സ്ത്രീകളെ ഓര്‍ത്ത് കഷ്ടം തോന്നുന്നുവെന്നും ഖുശ്ബു പ്രതികരിച്ചിരുന്നു.

ये भी पà¥�ें- ഖുശ്ബു സുന്ദര്‍..ബിജെപിക്ക് നഖത് ഖാന്‍

ये भी पà¥�ें- കേരളത്തിലെ പൊലീസ് സിപിഎമ്മിനും പിണറായിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു: ഖുശ്ബു

Tags:    

Similar News