ബാഹുബലിയിലെ കാലകേയന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍

ചിത്രത്തിലെ ഡയലോഗ് അതേ പടി പറയുന്ന പ്രഭാകറെയും ചിരിക്കുന്ന ദിലീപിനെയും വീഡിയോയില്‍ കാണാം

Update: 2018-10-30 06:38 GMT

ബാഹുബലി കണ്ടവരാരും കാലകേയനെ മറക്കില്ല, അദ്ദേഹത്തിന്റെ കിലികിലി ഭാഷയും. പ്രഭാകറായിരുന്നു കാലകേയനായി തകര്‍ത്തഭിനയിച്ചത്. തന്റെ മാസ്റ്റര്‍ പീസായ കിലികിലി ഭാഷ വീണ്ടും പ്രയോഗിച്ചിരിക്കുകയാണ് പ്രഭാകര്‍. ദിലീപിന്റെ പുതിയ ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു പ്രഭാകര്‍ കിലികിലി ഭാഷയില്‍ ഒരു കലക്ക് കലക്കിയത്. ചിത്രത്തിലെ ഡയലോഗ് അതേ പടി പറയുന്ന പ്രഭാകറെയും ചിരിക്കുന്ന ദിലീപിനെയും വീഡിയോയില്‍ കാണാം.

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷത്തില്‍ പ്രഭാകറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളത്തില്‍ പ്രഭാകര്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പരോള്‍ എന്ന മമ്മൂട്ടി ചിത്രത്തിലും പ്രഭാകര്‍ അഭിനയിച്ചിരുന്നു.

Advertising
Advertising

ബാഹുബലിയിലെ കാലകേയൻ നമ്മുടെ ദിലീപേട്ടന് മുന്നിൽ എത്തിയപ്പോൾ ഉള്ള അവസ്ഥ 😂😂😍 Bahubali kalakeyan at dileepettan movie location #KodathiSamakshamBalanVakeel

Posted by Dileep Online on Monday, October 29, 2018
Tags:    

Similar News