മലയാളത്തിലേക്ക് രണ്ടാം വരവിനൊരുങ്ങി ചിയാന്‍ വിക്രം

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

Update: 2018-10-31 04:22 GMT

ധ്രുവം മാഫിയ, ഇന്ദ്രപ്രസ്ഥം, സൈന്യം, ഇതാ ഒരു സ്നേഹഗാഥ തുടങ്ങി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ചിയാന്‍ വിക്രം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിക്രം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

ഹർഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ 1970 കളിൽ മലപ്പുറത്ത് നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജേഷ് എം സെൽവാ ഒരുക്കുന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിക്രമിപ്പോൾ. ഡോണ്ട് ബ്രത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീ മേക്കാണ് ഈ ചിത്രം.

Advertising
Advertising

Full View

ഫഹദ് ഫാസിലിനെ നായകനാക്കി നിർമ്മിക്കുന്ന ട്രാൻസ് എന്ന ചിത്രമാണ് അൻവർ റഷീദ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസിന്റെ ക്യാമറ.

ये भी पà¥�ें- പ്രേമം കണ്ട് ഭ്രാന്തായി പോയെന്ന് വിക്രം

ये भी पà¥�ें- പൃഥ്വിയല്ല കര്‍ണന്‍, ആര്‍ എസ് വിമല്‍ ചിത്രത്തില്‍ നായകന്‍ വിക്രം

ये भी पà¥�ें- മലയാള സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പര്‍താരം വിക്രം

Tags:    

Similar News