ഇത്തവണ ടൊവിനോ കലിപ്പിലാണ്;ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ ട്രയിലര്‍ കാണാം

ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങളാണ് ട്രയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Update: 2018-11-05 04:43 GMT

ടൊവിനോ തോമസ് നായകനാകുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്റെ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങളാണ് ട്രയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Here is the second trailer of Oru Kuprasidha Payyan 😊 #OruKuprasidhaPayyan #Tovino #Madhupal #AnuSithara #NimishaSajayan #Vcinemas #November_9_Release Yotube : https://youtu.be/YJLj2OqSxHg

Posted by Tovino Thomas on Sunday, November 4, 2018
Advertising
Advertising

തലപ്പാവ്,ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യന്‍. അജയന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. അനു സിത്താരയാണ് നായിക. നിമിഷ സജയനാണ് മറ്റൊരു നായിക. നെടുമുടി വേണു ശ്വേത മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. ചിത്രം നവംബര്‍ 9 ന് തിയറ്ററുകളിലെത്തും.

ये भी पà¥�ें- സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളുമായി ഒരു കുപ്രസിദ്ധ പയ്യന്റെ ട്രയിലര്‍

ये भी पà¥�ें- ടൊവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Tags:    

Similar News