ഐശ്വര്യ റായിയെ ഞെട്ടിച്ച മകള്‍ ആരാധ്യയുടെ സമ്മാനം  

Update: 2018-11-21 11:35 GMT

ഐശ്വര്യ റായിയും അഭിഷേക് ബച്ചന്‍ വിവാഹവും ജീവിതവും ബോളിവുഡും മാധ്യമങ്ങളും എന്നും ആഘോഷിച്ചവയാണ്. വിവാഹത്തിന് ശേഷം മകളായി ആരാധ്യ പിറന്നതും തുടര്‍ന്നുള്ള ഒാരോ ചെറിയ വാര്‍ത്തകളും മാധ്യമങ്ങള്‍ ഏറ്റെടുത്തു. മകള്‍ ആരാധ്യയുമൊത്തുള്ള പല ചിത്രങ്ങളും ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. മകള്‍ ആരാധ്യ ബച്ചന്‍ അമ്മക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്.

Advertising
Advertising

അമ്മയ്ക്ക് മകള്‍ നല്‍കിയ അപ്രതീക്ഷിത സമ്മാനം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ റായ് ഇന്‍സ്റ്റാഗ്രാമിലൂടെ. ‘ലോകത്തിലെ ഏറ്റവും മികച്ച അമ്മ’ എന്ന എഴുതിയിരിക്കുന്ന ഒരു കിരീടത്തിന്‍റെ ചിത്രമാണ് ആരാധ്യ ബച്ചന്‍ അമ്മയ്ക്ക് സമ്മാനിച്ചത്. സ്നേഹത്തോടെ കിരീടം നല്‍കിയ മകള്‍ക്ക് ഐശ്വര്യ റായ് ബച്ചന്‍ നന്ദിയും പറയുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ആരാധ്യയുടെ ഏഴാം പിറന്നാള്‍ ബോളിവുഡ് ആഘോഷിച്ചത്.

Tags:    

Similar News