മീ ടുവിനെ നിഷേധിക്കുന്നില്ല, വെളിപ്പെടുത്തല്‍ നടത്തുന്നവരോട് ബഹുമാനമെന്ന് നവ്യാ നായര്‍

തൊഴിലിടങ്ങളിലെ പീഡനവും ലിംഗ വിവേചനവും സിനിമയില്‍ മാത്രമല്ല,എല്ലായിടത്തുമുണ്ട്

Update: 2018-11-23 06:39 GMT

സിനിമാ രംഗത്ത് നിന്നും മോശമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മീ ടുവിനെ നിഷേധിക്കുന്നില്ലെന്നും നടി നവ്യാ നായര്‍. തൊഴിലിടങ്ങളിലെ പീഡനവും ലിംഗ വിവേചനവും സിനിമയില്‍ മാത്രമല്ല,എല്ലായിടത്തുമുണ്ട്. പക്ഷേ എനിക്കിതു വരെ അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ സിനിമയില്‍ അങ്ങിനെയില്ല എന്നൊന്നും പറയുന്നില്ല. മീ ടുവിലൂടെ തന്റേടത്തോടെ വെളിപ്പെടുത്തല്‍ നടത്തുന്നവരോട് ബഹുമാനമുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവ്യ പറഞ്ഞു.

സാമൂഹ്യ അവബോധമുള്ള ഒരാളാണ് ഞാന്‍. ലിംഗസമത്വം, സമകാലീന പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് എന്റെതായ കാഴ്ചപ്പാടുകള്‍ എനിക്കുണ്ട്. എന്നാല്‍ ഒരു അമ്മയെന്ന നിലയില്‍ കുട്ടികളുടെ പ്രശ്നങ്ങള്‍ എന്നെ വളരെയധികം ബാധിക്കാറുണ്ട്. കുട്ടികള്‍ അക്രമിക്കപ്പെടുമ്പോള്‍ അവര്‍ ശരിക്കും നിസ്സഹയരാണ്. ഇതെന്നെ ശരിക്കും വേദനിപ്പിക്കാറുണ്ട്. ചിന്നച്ചിരു കിളിയെ എന്ന ആല്‍ബം ഈ വേദനയില്‍ നിന്നുണ്ടായതാണ് നവ്യ പറയുന്നു.

Advertising
Advertising

ആല്‍ബത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ആളുകള്‍ എങ്ങിനെ കരുതുമെന്ന ഉത്കണ്ഠയുണ്ടായിരുന്നു, ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. നവ്യ കൂട്ടിച്ചേര്‍ത്തു.

ചിത്രങ്ങള്‍ക്ക് കടപ്പാട്:ഫേസ്ബുക്ക്

ये भी पà¥�ें- കാണാതാകുന്ന പിഞ്ചോമനകളും അമ്മമാരുടെ തീരാവേദനയും; നൃത്താവിഷ്കാരവുമായി നവ്യ നായര്‍

Tags:    

Similar News