കനാ, ഇത് ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ കഥ; ട്രയിലര്‍ കാണാം

ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ രവിചന്ദെര്‍ ആണ് ട്രയിലര്‍ പുറത്തുവിട്ടത്

Update: 2018-11-26 05:37 GMT

തമിഴില്‍ ഏറെ തിരക്കുള്ള നായികയാണ് ഐശ്വര്യ രാജേഷ്. തമിഴകത്തെന്ന പോലെ മലയാളത്തിലും ഐശ്വര്യയ്ക്ക് നിറയെ ആരാധകരുണ്ട്. താരം ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കനാ. ചിത്രത്തിന്റെ ട്രയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ രവിചന്ദെര്‍ ആണ് ട്രയിലര്‍ പുറത്തുവിട്ടത്. കായികമേഖല പ്രൊഫഷനാക്കാൻ യുവതികള്‍ക്ക് കനാ പ്രചോദനമാകുമെന്നു കരുതുന്നുവെന്ന് അശ്വിൻ പറഞ്ഞു. ശിവകാര്‍ത്തികേയൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

Advertising
Advertising

Full View

ഇന്ത്യൻ ക്രിക്കറ്റ് താരമാകാൻ ഒരു യുവതി നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അരുണ്‍രാജ് കാമരാജ് ആണ് ചിത്രത്തിന്റെ സംവിധാനം.

ये भी पà¥�ें- സിനിമാരംഗത്ത് നിന്നും ദുരനുഭവങ്ങളുണ്ടായിട്ടില്ല, അതുകൊണ്ട് പ്രതികരണത്തിനുമില്ല; മീ ടുവിനെക്കുറിച്ച് ഐശ്വര്യ രാജേഷ്

Tags:    

Similar News