106ാം വയസില്‍ തന്റെ ഇഷ്ടതാരത്തെ കണ്ടു, കൈകളില്‍ മുത്തം നല്‍കി; സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു മുത്തശ്ശി

106 വയസുള്ള ഈ മുത്തശ്ശിയുടെ ഇഷ്ടനടന്‍ തെലുങ്ക് താരം മഹേഷ് ബാബുവാണ്. 

Update: 2018-11-27 04:31 GMT

ഭൂരിഭാഗം പേര്‍ക്കും കാണും ഒരു ഇഷ്ട നടനോ, നടിയോ. അവരെ കാണുക എന്നത് പലരും ഒരു കൊച്ചുരഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എന്നാല്‍ ചിലരുണ്ട് കാത്ത് കാത്തിരുന്നു അവരെ കാണുക തന്നെ ചെയ്യും. അത്തരമൊരാളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. മറ്റാരുമല്ല അതൊരു മുത്തശ്ശിയമ്മയാണ്. 106 വയസുള്ള ഈ മുത്തശ്ശിയുടെ ഇഷ്ടനടന്‍ തെലുങ്ക് താരം മഹേഷ് ബാബുവാണ്. മഹേഷിനെ കാണുക എന്നതായിരുന്നു സത്യവതി എന്ന മുത്തശ്ശിയുടെ ആഗ്രഹം. ഒടുവില്‍ താരത്തെ അവര്‍ കാണുക തന്നെ ചെയ്തു.

Advertising
Advertising

മഹേഷ് ബാബുവിനെ കാണാൻ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് താരത്തിന്റെ അടുത്തെത്തിയത്. രാജമുൻട്രിയിൽ നിന്നും മഹേഷ് ബാബു അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് മുത്തശ്ശി എത്തിയത്.

Full View

പ്രിയ താരത്തെ നേരിൽ കാണാനായി ലൊക്കേഷനിൽ എത്തിയ മുത്തശ്ശി താരത്തിനൊപ്പം കുറച്ച് സമയം ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. താരത്തെ കണ്ട മുത്തശ്ശി സന്തോഷം അടക്കാനാവാതെ മഹേഷിന്റെ കൈകളില്‍ പിടിച്ച് സ്നേഹ മുത്തം നല്‍കുകയും ചെയ്തു. ആരാധികക്കൊപ്പമുള്ള ചിത്രം മഹേഷ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

Tags:    

Similar News