അണിയറയില്‍ പ്രിയദര്‍ശന്റെ  കുഞ്ഞാലി മരക്കാര്‍ ഒരുങ്ങുന്നു; സെറ്റ് ഹൈദരാബാദില്‍ റെഡി

Update: 2018-12-02 02:48 GMT

പ്രിയദര്‍ശന്റെ ബ്രഹ്മാണ്ട ചിത്രം കുഞ്ഞാലി മരക്കാർ–അറബിക്കടലിന്റെ സിംഹം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ സെറ്റിന്റെ നിര്‍മാണം ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയില്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധാനമൊരുക്കുന്നത്. ചിത്രത്തിനായുള്ള വലിയ കപ്പലുകളുടെ നിര്‍മ്മാണമാണ് ഹൈദരാബാദില്‍ നടക്കുന്നത്. ചിത്രം പൂർത്തിയാകാൻ ഇനിയും പത്തു മാസത്തോളം കാത്തിരിക്കേണ്ടിവരുമെന്ന് പ്രിദർശൻ പറയുന്നു. മോഹന്‍ലാല്‍ നായകനായെത്തുന്ന കുഞ്ഞാലി മരക്കാർ–അറബിക്കടലിന്റെ സിംഹത്തിന് പുറമേ മമ്മുട്ടിയുടെ കുഞ്ഞാലി മരക്കാറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Advertising
Advertising

മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മിക്കുന്നത്.

ये भी पà¥�ें- കുഞ്ഞാലി മരക്കാര്‍ ആയി മമ്മൂട്ടിയും മോഹന്‍ലാലും

Tags:    

Similar News