മലയാളത്തിലെ വില്ലന്മാരെല്ലാം ഒന്നിച്ചു ചേർന്നാലുള്ള ‘ട്വന്റി-ട്വന്റി’ ഇങ്ങനെയിരിക്കും !
Update: 2018-12-01 15:17 GMT
മലയാളത്തിലെ വില്ലന്മാരെല്ലാം ഒന്നിച്ചു ചേർന്നൊരു വീഡിയോ ഇറങ്ങിയാൽ എങ്ങനെയിരിക്കും? സിനിമയിലെ നായകനെക്കാളും വില്ലൻ കഥാപാത്രങ്ങൾക്ക് കയ്യടി ലഭിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ. നായകന്റെ അസാധ്യ ചോദ്യ ശരങ്ങളെ ‘പുഷ്പം’ പോലെ തിരിച്ചടിച്ച വില്ലന്മാരെ നിത്യനെയെന്നോണം ട്രോളിലൂടെയെങ്കിലും മലയാളി ആസ്വദിക്കുന്നു. ഒരു പടി കൂടി കടന്ന് നായകന് മേൽ പ്രതിഷ്ഠിച്ച വില്ലൻ കഥാപാത്രങ്ങളെയും നാം കണ്ടു. മലയാള സിനിമയിലെ പ്രശസ്തമായ വില്ലൻ കഥാപാത്രങ്ങളെ ഒറ്റ ഫ്രെയിമിൽ അവതരിപ്പിച്ചിരിക്കുകയാണ് എഡിറ്ററായ അരുൺ പി.ജി. ഡയലോഗുകൾ കൊണ്ട് കൃത്യമായി അടയാളപ്പെടുത്തി നിർമ്മിച്ച വീഡിയോ- മാഷ് അപ്പ് രൂപത്തിൽ ശ്രദ്ധേയമാണ്. വില്ലനായി തിളങ്ങിയ കലാഭവൻ മണിയുടെ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
വീഡിയോ കാണാം