എന്റര്‍ടെയ്‍ന്‍മെന്റ് സിനിമകളോട് കൂടുതല്‍ താല്‍പര്യമെന്ന് തമന്ന

നെക്സ്റ്റ് എന്‍റ്റിയാണ് തമന്നയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.

Update: 2018-12-04 05:53 GMT

പ്രേക്ഷകരെ കരയിക്കാത്ത, വൈകാരിക രംഗങ്ങളില്ലാത്ത എന്റര്‍ടെയ്‍ന്‍മെന്റ് സിനിമകളോട് തനിക്ക് കൂടുതല്‍ താല്‍പര്യമെന്ന് നടി തമന്ന. ഇത്തരം സിനിമകള്‍ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ വളരെ സന്തോഷമുള്ളവരായിരിക്കും അതുകൊണ്ടാണാണ് എന്റര്‍ടെയ്‍ന്‍മെന്റ് സിനിമകളോട് ഇത്ര ഇഷ്ടമെന്ന് തമന്ന ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നെക്സ്റ്റ് എന്‍റ്റിയാണ് തമന്നയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. പൂര്‍ണ്ണമായും ഒരു എന്റര്‍ടെയ്നറാണ് ഈ ചിത്രം. ഇതിലെ കഥാപാത്രം തന്നെ തന്നോട് വളരെയധികം ചേര്‍ന്നിരിക്കുന്നതാണെന്നും തമന്ന പറഞ്ഞു. ഹാപ്പി ഡേയ്സിനും 100 ശതമാനം ലവിനും ശേഷം എനിക്ക് ലഭിക്കുന്ന എന്നോട് ചേര്‍ന്ന് നില്‍ക്കുന്ന കഥാപാത്രമാണ് എന്‍റ്റിയിലേത്. ശരിക്കും എന്നെ തന്നെയായിരിക്കും പ്രേക്ഷകര്‍ സ്ക്രീനില്‍ കാണുക. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ പോലും ഞാനുമായി കണക്ട് ചെയ്യുന്നതാണ്...തമന്ന പറയുന്നു.

Advertising
Advertising

അച്ഛന്‍-മകന്‍ ബന്ധം പ്രമേയമായിട്ടുള്ള നിരവധി സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് അച്ഛന്റെയും മകളുടെ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണെന്ന് നെക്സ്റ്റ് എന്‍റ്റിയിലെ മറ്റൊരു താരമായ സുന്ദീപ് കിഷന്‍ പറഞ്ഞു. ശരത് ബാബു, നവദീപ്, പൂനം കൌര്‍, ലാരിസ ബോണ്‍സി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കുനാല്‍ കോഹ്ലിയാണ് സംവിധാനം. ചിത്രം ഡിസംബര്‍ 7ന് തിയറ്ററുകളിലെത്തും.

ये भी पà¥�ें- മഞ്ജിമ, തമന്ന, കാജല്‍ അഗര്‍വാള്‍; ഇവരാകും തെന്നിന്ത്യയുടെ റാണിമാര്‍

Tags:    

Writer - ലജിത് വി.എസ്

contributor

ചരിത്ര വിഭാഗം മേധാവി ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട

Editor - ലജിത് വി.എസ്

contributor

ചരിത്ര വിഭാഗം മേധാവി ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട

Web Desk - ലജിത് വി.എസ്

contributor

ചരിത്ര വിഭാഗം മേധാവി ദേവസ്വം ബോർഡ് കോളേജ് ശാസ്താംകോട്ട

Similar News