‘ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍’; അയ്യപ്പഗാനവുമായി ബിജിബാല്‍
ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളോടുള്ള പ്രതികരണമാണ് ഗാനം.
ശബരിമല യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പ ഗാനവുമായി ബിജിബാലും ഹരിനാരായണനും. ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളോടുള്ള പ്രതികരണമാണ് ഗാനം. ഹരിനാരായണന്‍റേതാണ് വരികള്‍. സംഗീതം നല്‍കിയതും പാടിയതും ബിജിബാലാണ്.
ആര്‍ത്തവമുള്ള യുവതികളെ ആചാരങ്ങള്‍ കൊണ്ട് തടയുന്നില്ല അയ്യപ്പനെന്ന് ഗാനം പറയുന്നു. ആദി മലയര്‍ തപസ്സുകൊണ്ട് പടുത്ത ദ്രാവിഡ വിഹാരമാണ് അയ്യപ്പക്ഷേത്രമെന്ന പരാമര്‍ശവും ഗാനത്തിലുണ്ട്.
'അയ്യന്‍: എ ഹോളിസ്റ്റിക് ഫിനോമിനന്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനം ബോധി സൈലന്റ് സ്‌കേപ്പാണ് നിര്‍മിച്ചത്. അയ്യനെ വര്‍ണിക്കുന്ന ഗാനത്തിന്‍റെ ചിത്രീകരണം നടത്തിയത് പ്രയാഗ് മുകുന്ദനാണ്. തൃശൂരില്‍ ജനാഭിമാനസംഗമം പരിപാടിക്കിടെ സാമൂഹ്യചിന്തകന്‍ സുനില്‍ പി ഇളയിടമാണ് അയ്യന്‍ പുറത്തിറക്കിയത്. ഗാനം ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.