ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത്
Update: 2018-12-05 02:10 GMT
ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന്റെ രണ്ടാമത്തെ ട്രെയിലറും റിലീസ് ചെയ്തു. അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
മാര്‍വല്‍ യൂണിവേഴ്സിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഒന്നിന് പിന്നാലെ ഒന്നായി എത്തുന്നത്. ഇന്‍ഫിനിറ്റി വാറിന് ശേഷം സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ബ്രി ലാര്‍സണ്‍ ടൈറ്റില്‍ റോളിലെത്തുന്ന ക്യാപ്റ്റന്‍ മാര്‍വലിന്റെ വരവ് പ്രഖ്യാപിച്ച് രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി.
സാമുവല്‍ ജാക്സണ്‍, ലീ പേസ്, ജൂഡ് ലോ, ക്ലാര്‍ക് ഗ്രെഗ്, ഗ്രെമ്മ ചാന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അന്ന ബോഡെന്‍, റയാന്‍ ഫ്ലെക്ക് എന്നിവരാണ് സംവിധാനം. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലെത്തും.