ഈഫ് യൂ ആര്‍ ബാഡ്, അയാം യുവര്‍ ഡാഡ്‍; കലിപ്പ് ലുക്കില്‍ ധനുഷും മ്മ്ടെ ടൊവിനോയും, മാരി 2വിന്റെ ട്രയിലര്‍ കാണാം
ഇടിവെട്ട് ഡയലോഗുകളും തകര്‍പ്പന്‍ ആക്ഷനുമായി ടൊവിനോയും ധനുഷും മത്സരിച്ചഭിനയിക്കുകയാണ്.
Update: 2018-12-05 07:01 GMT
ടൊവിനോ തോമസ് ധനുഷിന്റെ വില്ലനായി എത്തുന്ന മാരി 2വിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ഇടിവെട്ട് ഡയലോഗുകളും തകര്‍പ്പന്‍ ആക്ഷനുമായി ടൊവിനോയും ധനുഷും മത്സരിച്ചഭിനയിക്കുകയാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പഞ്ച് ഡയലോഗുകളുമായിട്ടാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. ടൊവിനോയുടെ വ്യത്യസ്തമായ ലുക്കാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
സായ് പല്ലവിയാണ് മാരി 2വിലെ നായിക. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാലാജി മോഹനാണ് സംവിധാനം. സംഗീതം യുവാന്‍ ശങ്കര്‍ രാജ. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിറ്റായ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ആദ്യ ഭാഗത്തില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍ വേഷത്തിലെത്തിയത്. മാരി 2 ഡിസംബര്‍ 21ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.