‘കായലോളമെന്തിനോ കൊതിച്ചുവോ’; ബിജിപാലിന്റെ ഈ മനോഹര ഗാനം ഹൃദയം കീഴടക്കും
Update: 2018-12-06 13:54 GMT
‘ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍’ എന്ന ചിത്രത്തിന് വേണ്ടി ബിജിപാല്‍ ഈണമിട്ട ഗാനം ഹൃദയം കീഴടക്കുന്നു. ‘കായലോളമെന്തിനോ കൊതിച്ചുവോ’ എന്ന മനോഹര ഗാനമാണ് ഗാനത്തിന്റെ ഈണത്താലും താളത്താലും ആസ്വാദക ഹൃദയം കീഴടക്കുന്നത്. ബിജിപാലും ആന്‍ ആമിയും കൂടിയാണ് ഗാനമാലപ്പിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍. മൈഥിലി നായികാ വേഷത്തില്‍ അഭിനയിക്കുന്നു. സണ്‍ ആഡ് ഫിലിം ആന്റ് പ്രൊഡക്ഷന് വേണ്ടി ഡോ: സുന്ദര്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധാനം പി. വിജയകുമാര്‍.