‘സ്വവർഗരതിക്കെതിരായ പോസ്റ്റുകൾ, വിവാദം’ ; ഓസ്കാർ അവതാരകനാകാനില്ലെന്ന് കെവിൻ ഹാർട്ട്
സ്വവർഗരതിക്കെതിരായ പഴയെ പോസ്റ്റുകൾ വീണ്ടും ഉയർന്നു വന്ന് വിവാദമായതോടെ ഓസ്കാർ അവതാരകനാകാനില്ലെന്ന് കെവിൻ ഹാർട്ട്. നടനും കൊമേഡിയനുമാണ് കെവിൻ ഹാർട്ടിനെ രണ്ട് ദിവസം മുൻപായിരുന്നു അവതാരകനായി തെരഞ്ഞെടുത്തതായി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചത്.
‘ഓസ്കാർ അവതാരകൻ എന്നതിൽ നിന്നും പിന്മാറുന്നു, എനിക്ക് ആരെയും ഇക്കാര്യത്തിൽ ബുദ്ധിമുട്ടിക്കേണ്ടതില്ല; കെവിൻ ട്വിറ്ററിൽ കുറിച്ചു.
I'm sorry that I hurt people.. I am evolving and want to continue to do so. My goal is to bring people together not tear us apart. Much love & appreciation to the Academy. I hope we can meet again.
— Kevin Hart (@KevinHart4real) December 7, 2018
അവസാന അവസരം എന്ന രീതിയിൽ കെവിനോട് മാപ്പ് പറയുകയോ അല്ലെങ്കിൽ വേറൊരു അവതാരകനെ കണ്ടെത്താൻ നിർബന്ധിതരാകും എന്ന ആവശ്യമാണ് അക്കാദമി മുന്നോട്ട് വെച്ചത്. മാപ്പ് പറയാൻ വിസമ്മതിച്ച കെവിൻ അര മണിക്കൂറിനകമാണ് പിൻമാറുകയാണ് എന്നറിയിച്ച് ട്വീറ്റ് ചെയ്തത്.
അക്കാദമി ഇത് വരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 2009 തൊട്ട് 2011 വരെയുള്ള കാലയളവിലെ സ്വവർഗരതിക്കെതിരെയുള്ള പോസ്റ്റുകളാണ് വിവാദത്തിന് തുടക്കം കുറിച്ചത്. നിരവധി പോസ്റ്റുകൾ കെവിൻ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞിരുന്നു. പക്ഷേ പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
‘ആളുകളെ വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നു...ഞാൻ മാറി കൊണ്ടിരിക്കുകയാണ്, ഇനിയും മാറി കൊണ്ടുള്ള ജീവിതമാണ് എന്റേത്. ജനങ്ങളെ ഒന്നിപ്പിക്കുകയാണ് എന്റെ ലക്ഷ്യം, ഭിന്നിപ്പിക്കുകയല്ല. അക്കാദമിയോട് സ്നേഹവും ആദരവും മാത്രം. ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു'; കെവിൻ ട്വിറ്ററിൽ കുറിച്ചു.