തെലുങ്ക് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി ഒടിയന്‍ ടീസര്‍

ഡിസംബർ 14ന് ലോകമെമ്പാടും മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Update: 2018-12-09 04:20 GMT

വന്‍ ബജറ്റില്‍ ഒട്ടേറെ സവിശേഷതകളുമായി ഒരുക്കിയ ലാല്‍ ചിത്രം ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബർ 14ന് ലോകമെമ്പാടും മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ടീസറിനെ തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

Full View

ഇത്രയധികം ഭാഷകളിൽ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാളചിത്രം കൂടിയായ ഒടിയന് തെലുങ്കിൽ 275ഓളം സ്‌ക്രീനുകളിൽ പ്രദർശനമുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം മലയാളത്തിൽ മമ്മൂക്ക നൽകിയ വിവരണം തെലുങ്കിൽ നൽകുന്നത് ജൂനിയർ എൻ ടി ആർ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരാണ്. ദഗുബട്ടി ക്രീയേഷൻസിന്റെ ബാനറിൽ അഭിറാം ദഗുബട്ടിയും സമ്പത് കുമാറും ചേർന്നാണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

Tags:    

Similar News