കാത്തിരിപ്പിന് വിരാമം; പ്രിയാ വാര്യരുടെ അഡാര്‍ ലൗവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു  

Update: 2018-12-13 06:03 GMT

പ്രിയ വാര്യരുടെ ഒരൊറ്റ കണ്ണിറുക്കം കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രമാണ് ഒരു അഡാര്‍ ലൗ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി ഒടുവിൽ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ സിനിമക്ക് മുൻപ് ഇറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനത്തോടെയാണ് ചിത്രത്തിന് ആഗോള ശ്രദ്ധ ലഭിക്കുന്നത്. സിനിമ 2019ലെ പ്രണയദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്.

Advertising
Advertising

Full View

ഒരു അഡാര്‍ ലൗവിനെ ശ്രദ്ധേയവും വിവാദവുമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ഗാനത്തിനെതിരെ കോടതിയിൽ പരാതിയും സമർപ്പിച്ചിരുന്നു. ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും ഇന്റർനെറ്റിൽ വൈറലായിരുന്നു. പല തവണ റിലീസ് തിയതി പ്രഖ്യാപിച്ച ചിത്രം കഴിഞ്ഞ ബലി പെരുന്നാളിന് ഇറങ്ങുമെന്നായിരുന്നു ആദ്യം അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. ചിത്രത്തിലെ ഗാനവും പ്രിയ വാര്യരുടെ കണ്ണിറുക്കലും ശ്രദ്ധിക്കപെട്ടതോടെ കഥാ ഘടനയിൽ വരെ മാറ്റം വരുത്തിയതാണ് റിലീസ് വൈകിപ്പിച്ചെതെന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം.

Tags:    

Similar News