ഒടിയന്‍ ഇന്റര്‍നെറ്റില്‍ എത്തി

വൈകീട്ട് മൂന്ന് മണിക്കാണ് ചിത്രം അപ്‍ലോഡ് ചെയ്തത്. നേരത്തെ സിനിമാലോകത്തിന്റെ പേടിസ്വപ്നമായ തമിഴ് റോക്കേഴ്‍സിനെതിരെ ഒടിയന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. 

Update: 2018-12-14 11:48 GMT

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്റര്‍നെറ്റില്‍. തമിഴ് എംവി എന്ന സൈറ്റിലാണ് ചിത്രത്തിന്റെ തിയറ്റര്‍ കോപ്പി പ്രചരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ചിത്രം അപ്‍ലോഡ് ചെയ്തത്.

നേരത്തെ സിനിമാലോകത്തിന്റെ പേടിസ്വപ്നമായ തമിഴ് റോക്കേഴ്‍സിനെതിരെ ഒടിയന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. ഇതേസമയം, മലയാളികള്‍ കാത്തിരുന്ന ഒടിയന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിനെ വകവയ്‌ക്കാതെയാണ് ഒടിയന്റെ റിലീസ് നടത്തിയത്. എന്നാൽ, ചിത്രത്തിനെതിരെ മോശം പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഒടിയന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News