‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?’; സംവൃത സുനില്‍ സംസാരിക്കുന്നു
ആറ് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന സംവൃത സുനില്‍ തന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ സംസാരിക്കുന്നു
Update: 2018-12-14 06:02 GMT
ആറ് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ സിനിമയിലേക്ക് തിരിച്ചെത്തുന്നു. സജീവ് പാഴൂർ തിരക്കഥയെഴുതി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത തിരിച്ചെത്തുന്നത്. ബിജു മേനോന്റെ നായികയായാണ് സംവൃതയുടെ തിരിച്ചു വരവ്. ചിത്രത്തിന്റെ വടകരയിലെ ലൊക്കേഷനിൽ നിന്നും സംവൃത സുനിൽ മീഡിയ വണിനോട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.