‘പൗർണമി സൂപ്പറല്ലെടാ’; പാട്ടും പാടിയവരും സൂപ്പര്‍
ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ബാലു വര്‍ഗീസ് എന്നിവരാണ് ഗാനമാലപ്പിച്ചിരിക്കുന്നത്
Update: 2018-12-24 14:05 GMT
ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും നായികാ നായകന്‍മാരാകുന്ന വിജയ് സൂപ്പറും പൗർണ്ണമിയും ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ബാലു വര്‍ഗീസ് എന്നിവരാണ് ഗാനമാലപ്പിച്ചിരിക്കുന്നത്. ചിത്രം രസകരമായ രീതിയിലുള്ള കുടുംബ ചിത്രമാണെന്നാണ് സംവിധായകന്‍ ജിസ് ജോയ് പറയുന്നത്.
ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സൂപ്പറും പൗർണ്ണമിയും. നിർമാണം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിലാണ്. സിദ്ദിഖ്,ബാലു വർഗീസ്, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.