സൂപ്പര്‍ ലേഡിയുടെ ഇരട്ട വേഷം; ഐറയുടെ ഞെട്ടിക്കുന്ന ടീസര്‍ കാണാം

Update: 2019-01-06 15:17 GMT

മായ എന്ന ഹൊറര്‍ സിനിമക്ക് ശേഷം നയന്‍താര പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാന്‍ വരുന്നു. ഐറ എന്ന ചിത്രത്തിലാണ് നയൻതാര ഇരട്ട വേഷത്തില്‍ നായികയാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാണ്. കരിയറിലാദ്യമായി നയൻതാര ഡബിള്‍ റോളില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഐറക്ക്. സുദര്‍ശന്‍ ശ്രീനിവാസന്‍, സുന്ദരമൂര്‍ത്തി കെ.എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നത്. സര്‍ജുൻ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Full View
Tags:    

Similar News