‘പേട്ട’ ടിക് ടോക് ചെയ്താല്‍ സിനിമയില്‍‌ അഭിനയിക്കാം

തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന അടുത്ത സിനിമയിൽ അഭിനയിക്കുവാൻ അവസരം നൽകുന്നതാണ് പുതിയ ചലഞ്ച്

Update: 2019-01-08 04:44 GMT

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്തിന്റെ പേട്ട. വിജയ് സേതുപതിയും തൃഷയും സിമ്രാനുമൊക്കെ ഒരുമിക്കുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഒരുപാടാണ്. ചിത്രം തിയറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജനുവരി 10നാണ് പേട്ട തിയറ്ററുകളിലെത്തുന്നത്.

പേട്ടയുടെ റീലിസിന് മുന്‍പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ‘പേട്ട ടിക് ടോക് ചാലഞ്ച്’. ചിത്രത്തിലെ പാട്ടുകളുടെയോ ട്രയിലറുകളുടെയോ ഏതെങ്കിലുമൊക്കെ ഭാഗങ്ങൾക്ക് മനോഹരമായ ടിക് ടോക്കുകൾ ചെയ്ത് അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന അടുത്ത സിനിമയിൽ അഭിനയിക്കുവാൻ അവസരം നൽകുന്നതാണ് പുതിയ ചലഞ്ച്.

Advertising
Advertising

പേട്ട’ ടിക്‌ ടോക്‌ ചലഞ്ച്‌..!!

രജനികാന്തിന്റെ പേട്ട സിനിമയുടെ ഭാഗങ്ങൾ (പാട്ടുകളോ/ട്രെയ്‌ലർ സീനുകളോ) ഉൾപ്പെടുത്തി TikTok ൽ വീഡിയോ ചെയ്ത്‌ അതിന്റെ ലിങ്ക്‌ അടക്കം ചുവടെയുള്ള ഇ മെയിലിലോ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജിലോ അയച്ചു തരിക. തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക്‌ Magic Frames നിർമ്മിക്കുന്ന അടുത്ത സിനിമയിൽ അഭിനയിക്കുവാൻ അവസരം!!

skmagicframes@gmail.com, അയക്കേണ്ട അവസാന തിയതി: 13/01/2019

Tags:    

Similar News