സംഗീത ആല്‍ബത്തിനായി തല മുണ്ഡനം ചെയ്ത് ലെന; ‘ബോധി ഗതി മുക്തി’ ട്രെയിലറില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍

ഇന്ത്യയിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന ത്രിഭാഷ സംഗീത ആല്‍ബം ഫെബ്രുവരിയില്‍ പുറത്തിറങ്ങും

Update: 2019-01-10 06:15 GMT

മൂന്ന് സ്ത്രീകള്‍. മൂന്ന് ജീവിത സാഹചര്യങ്ങള്‍. മൂന്ന് മാനസിക മണ്ഡലങ്ങള്‍. ഇത് വരെ കണ്ടതില്‍ വച്ച് വ്യത്യസ്തമായ ചിത്രീകരണ രീതിയും ശൈലിയുമാണ് ഗതി ബോധി മുക്തി എന്ന സംഗീത ആല്‍ബത്തിന്‍റെ പ്രത്യേകത. ലെന, വാമിഖ ഗബ്ബി, നൈല ഉഷ എന്നിവരാണ് ഗതി ബോധി മുക്തി എന്ന ത്രഭാഷ ആല്‍ബം സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍. കെ.എസ് ഹരിശങ്കര്‍ ആലപിക്കുന്ന ഗാനം പ്രഗതി ബാന്‍റിന്‍റേതാണ്. ഗോദ സിനിമയുടെ സഹ സംവിധാകനായ ജിതിന്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ആല്‍ബം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

Full View

ബോധി എന്ന ഭാഗത്തിലാണ് ലെന അഭിനയിക്കുന്നത്. തല മുണ്ഡനം ചെയ്താണ് ലെന സ്ക്രീനിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഹിമാലയത്തിന്‍റെ താഴ്വരകളിലാണ് ആല്‍ബത്തിലെ ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആത്മീയമായി പല രീതിയിലൂടെയും സഞ്ചരിക്കുന്ന മനസ്സിന്‍റെ കഥയാണ് ബോധി പറയുന്നതെന്ന സൂചനകള്‍ ട്രെയിലറിലുണ്ട്. ഹിന്ദിയിലായിരിക്കും ബോധിയിലെ ഗാനം.

Advertising
Advertising

നൈലയുടെ ഗതി മലയാളത്തിലാണ് ചിത്രീകരിക്കുന്നത്. പൂര്‍ണ്ണമായും ഷാഡോസിന്‍റെ പശ്ചാത്തലത്തിലാണ് ഗതി ചിത്രീകരിച്ചിരിക്കുന്നത്. ഇരുള്‍ ഒരു പ്രധാന ഘടകമായ ഗതിയില്‍ നൈല ഉഷയുടെ പ്രകടനം പ്രധാന ഘടകമാകും.

Here's the poster of 'Bodhi', one among the first trilingual musical trilogy by Jithin Lal and Pragathi. Trailer launch on 8th January 2019.

Posted by Lena on Sunday, January 6, 2019

വാമിഖ ഗബ്ബി പ്രത്യക്ഷപ്പെടുന്ന മുക്തി തമിഴിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നിഖൂഡമായ ഒറ്റപ്പെടലാണ് മുക്തിയിലെ പശ്ചാത്തലമെന്നാണ് പ്രാധമിക നിഗമനം. എങ്കിലും പ്രക്ഷകനെ കാത്തിരിപ്പിന്‍റെ സുഖമറിയിക്കുകയാണ് ഗതി ബോധി മുക്തി. ഇന്ത്യയിലെ ആദ്യത്തേതെന്ന് കരുതപ്പെടുന്ന ത്രിഭാഷ സംഗീത ആല്‍ബം ഫെബ്രുവരിയില്‍ പുറത്തിറങ്ങും.

Tags:    

Similar News