‘അര്‍ജന്റീന ഫാന്‍സിന്റെ പ്രണയം വിജയിക്കുമോ?’; കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം കാണാം

Update: 2019-01-18 16:25 GMT

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികാ നായകന്‍മാരാകുന്ന ചിത്രം ഒരു കൂട്ടം അര്‍ജന്റീന ഫാന്‍സിന്റെ കഥയാണ് പറയുന്നത്. അശോകന്‍ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് മിഥുന്‍ മാനുവല്‍ ചിത്രം ഒരുക്കുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലുമാണ് തിരക്കഥയൊരുക്കിയത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ക്യാമറ റെണ്‍ദെവ. ലിജോ പോളാണ് എഡിറ്റര്‍.

Full View
Tags:    

Similar News