ധമാൽ പരമ്പരയിലെ പുതിയ ചിത്രം; ട്രെയിലര്‍ കാണാം

ടോട്ടൽ ധമാൽ എന്ന് പേരിട്ട സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അജയ് ദേവ്‌ഗൺ നായക സ്ഥാനത്തേക്കെത്തി എന്നതാണ്.

Update: 2019-01-21 13:05 GMT

ധമാൽ പരമ്പരയിലെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. ടോട്ടൽ ധമാൽ എന്ന് പേരിട്ട സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അജയ് ദേവ്‌ഗൺ നായക സ്ഥാനത്തേക്കെത്തി എന്നതാണ്. അടുത്ത മാസം ചിത്രം തിയേറ്ററുകളിലേക്കെത്തും.

ധമാൽ, ഡബിൾ ധമാൽ എന്നീ ചിത്രങ്ങളൊരുക്കിയ ഇന്ദ്രകുമാർ തന്നെയാണ് മൂന്നാം ഭാഗത്തിനും പിന്നിൽ. സഞ്ജയ് ദത്തിന് പകരം അജയ് ദേവ്ഗൺ നായകനാകുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. മൂന്നാം ഭാഗമായ ടോട്ടൽ ധമാലിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി.

Full View

50 കോടിയുടെ നിധി തേടി കാട്ടിൽ എത്തുന്ന ഏതാനും പേർ വന്യജീവികൾക്കിടയിൽ പെട്ടുപോകുന്നതാണ് സിനിമ. ഇവരുടെ അനുഭവം സംവിധായകൻ കോമഡി ട്രാക്കിൽ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗണിനൊപ്പം അനിൽ കപൂർ, മാധുരി ദീക്ഷിത്, അർഷാദ് വാഴ്സി, ജാക്കി ഷ്റോഫ്, ജാവേദ് ജഫ്രി എന്നിവർ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹിമേഷ് രശ്മിയ്യയാണ് ടോട്ടൽ ധമാലിന്റെ സംഗീത സംവിധായകൻ. ഫെബ്രുവരി 22ന് ടോട്ടൽ ധമാൽ തിയേറ്ററുകളിലേക്കെത്തും.

Tags:    

Similar News