ബര്‍ത്ത്‌ഡേ കാര്‍ഡില്‍ എഴുതിയത് എന്താണെന്ന് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് ചോദിക്കുന്ന ടൊവിനോ; ട്രോളില്‍ മുങ്ങി പൃഥ്വിരാജിന്റെ ആശംസ
പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിരാജിന്റെ സന്ദേശത്തിന് താഴെ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത കമന്റാണ് വൈറലാവുന്നത്.
ശശി തരൂരും നടന്‍ പൃഥ്വിരാജുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളിലെ ഇംഗ്ലീഷ് ഭൂരിഭാഗം പേരെയും വട്ടം ചുറ്റിക്കാറുണ്ട്. കാരണം അത്ര കടുകട്ടിയായ ഭാഷയാണ് മിക്ക പോസ്റ്റുകളിലും. മാത്രമല്ല ഇവരുടെ പോസ്റ്റുകള്‍ ട്രോളന്‍മാരുടെ ഇഷ്ട ഇനമാണ് താനും. ഈയിടെ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനെ കുറിച്ച് പൃഥ്വി ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിന്റെ മലയാള പരിഭാഷ താരത്തിനെ പോലും ചിരിപ്പിച്ചിരുന്നു. അതിന് പിന്നാലെ യുവതാരം ടൊവിനോ തോമസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ പോസ്റ്റിനെയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തത്.
പിറന്നാള്‍ ആശംകള്‍ നേര്‍ന്ന പൃഥ്വിരാജിന്റെ സന്ദേശത്തിന് താഴെ ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത കമന്റാണ് വൈറലാവുന്നത്. 'പിറന്നാള്‍ ആശംസകര്‍ സഹോദരാ' എന്നായിരുന്നു പൃഥ്വിയുടെ സന്ദേശം. അതിനോടൊപ്പം ലൂസിഫറിന്റെ ലൊക്കേഷനിലെ ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതിന് താഴെയാണ് ട്രോള്‍ മഴ. ''അയച്ചു കിട്ടിയ ആശംസകാര്‍ഡും കൊണ്ട് പൃഥ്വിയുടെ വീട്ടില്‍ ചെന്ന് അതിലെഴുതിയിരിക്കുന്നതിന്റെ അര്‍ഥം ചോദിക്കുന്ന ടൊവിനോ'' എന്ന ക്യാപ്ഷനോടെയാണ് ചിത്രം ട്രോള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.