രണ്ടായിരം പേരില്‍ നിന്നും ‘ജൂണിലേക്ക്’ തെരഞ്ഞെടുത്ത ആ ഭാഗ്യ ഗായിക ഇവളാണ്!
രണ്ടായിരം എന്‍ട്രികളില്‍ നിന്നും 100 പേരെ ഓഡിഷന്‍ നടത്തി ജൂണ്‍ സിനിമയിലേക്ക് തെരഞ്ഞെടുത്ത ആ ഭാഗ്യ ഗായികയുടെ ഗാന ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് ജൂണിന്റെ അണിയറ പ്രവര്‍ത്തകര്‍. ബിന്ദു അനിരുദ്ധന്‍ എന്ന പുതുമുഖ ഗായികയാണ് ജൂണ്‍ സിനിമയിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. കൂട് വിട്ട് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറില്‍ അതി മനോഹരമായാണ് ബിന്ദു ആലപിച്ചിരിക്കുന്നത്. മുഴുവന്‍ ഗാനം നാളെ പുറത്തിറങ്ങും. ഇഫ്തിയാണ് ജൂണിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.
രജിഷ വിജയൻ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ‘ജൂണ്‍’ നവാഗതനായ അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്. ഫ്രെെഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ജൂൺ നിർമ്മിച്ചിരിക്കുന്നത്. പതിനേഴ് വയസ്സു മുതൽ 25 വയസ്സു വരെ പ്രായത്തിലുള്ള ആറു
ഗെറ്റപ്പുകളിലാണ് രജിഷ വിജയൻ ജൂണിൽ വേഷമിട്ടിരിക്കുന്നത്. അഹമ്മദ് കബിറിന് പുറമെ, ലിബിൻ വർഗീസും ജീവൻ ബേബി മാത്യൂവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ്, അജു വർഗീസ്, അശ്വതി, അർജുൻ അശോക് എന്നിവരാണ് ജൂണിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.