ത്രില്‍ ഹൊറര്‍ മൂഡില്‍ പൃഥിരാജിന്റെ നയന്‍ ടീസര്‍; വീഡിയോ കാണാം
Update: 2019-02-03 07:48 GMT
ത്രില്‍ ഹൊറര്‍ മൂഡിലുള്ള പൃഥിരാജിന്റെ നയന്‍ ടീസര്‍ പുറത്ത്. ഒരേ സമയം ആകാംക്ഷയും ദുരൂഹതയും നല്‍കുന്നതാണ് പുതിയ ടീസര്‍. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണ് നയന്‍ എന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ കാണിച്ചിരുന്നത്. പൃഥ്വിരാജ് നായകനായ സിനിമ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്.
ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം. ആല്‍ബര്‍ട്ടായി പൃഥ്വിരാജും ആദമായി അലോകുമെത്തുന്നു. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.