‘തെറ്റ് പറ്റിപ്പോയി’; ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് പറഞ്ഞ് അലന്‍സിയര്‍

തന്റെ തെറ്റായ പെരുമാറ്റത്തിൽ ദിവ്യയോട് മാപ്പ് ചോദിക്കുന്നതായാണ് അലന്‍സിയർ പറ‍ഞ്ഞത്

Update: 2019-02-21 04:50 GMT

മലയാള സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഉയർന്നു വന്ന ലെെംഗിക ആരോപണത്തിൽ നടിയോട് മാപ്പ് പറഞ്ഞ് അലൻസിയർ. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചർച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്.

സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പരാതി കൊടുത്ത് ഒരു വർഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഇതിൻമേൽ ഉണ്ടായില്ല. എന്നാൽ അലൻസിയർ തന്നോട് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യത്തിൽ നടി ഉറച്ചു നിന്നു. ഇതേതുടർന്നാണ് അലൻസിയർ മാപ്പു പറഞ്ഞത്.

തന്റെ തെറ്റായ പെരുമാറ്റത്തിൽ ദിവ്യയോട് മാപ്പ് ചോദിക്കുന്നതായാണ് അലന്‍സിയർ പറ‍ഞ്ഞത്. ഇത് ദിവ്യയോട് മാത്രമല്ലെന്നും, താൻ മൂലം മുറിവേറ്റ എല്ലാവരോടുമായാണ് മാപ്പ് ചോദിക്കുന്നതെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

Tags:    

Similar News