ബംഗളൂരു: മറ്റൊരു താരവിവാഹത്തിന് കൂടി നാളെ രാജസ്ഥാനിലെ ഉദയ്പൂര്‍ സാക്ഷിയാവുകയാണ്. തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം വ്യാഴാഴ്ച ഉദയ്‌പൂരില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആഢംബര ഐടിസി മെമെന്‍റോസിൽ നടക്കും. ദി വെഡ്‌ഡിംഗ് ഓഫ് വിരോഷ് എന്നാണ് ഈ താരവിവാഹത്തെ ആരാധകര്‍ വിളിക്കുന്നത്.
വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾക്കിടെ ഇരുവരുടെ ആസ്തിയെക്കുറിച്ചുമുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തെലുഗുവിലും ഹിന്ദിയിലും ഒരുപോലെ തിളങ്ങുന്ന രശ്മികക്ക് ഇൻസ്റ്റാഗ്രാമിൽ 48 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. നാഷണൽ ക്രഷ് എന്നറിയപ്പെടുന്ന താരം ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. രശ്മികയുടെ ആസ്തി 66 കോടിയാണെന്നാണ് ഡെക്കാൺ ക്രോണിക്കിളിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഒരു സിനിമക്കായി ഏകദേശം 4 കോടി മുതൽ 5 കോടി രൂപയാണ് രശ്മികയുടെ പ്രതിഫലം. പുഷ്പ 2വിന്‍റെ വിജയത്തോടെ പ്രതിഫലം കൂട്ടിയിട്ടുണ്ട്.
പരസ്യങ്ങളിൽ നിന്നും ബ്രാൻഡ് പ്രമോഷനുകളിൽ നിന്നും വലിയൊരു തുക അവർ സമ്പാദിക്കുന്നുണ്ട്. ഒരു പരസ്യത്തിന് ഏകദേശം 1 കോടി മുതൽ 2 കോടി രൂപ വരെ അവർ വാങ്ങാറുണ്ട്. മക്ഡൊണാൾഡ്സ്, കാമായുർവേദ, സ്കെച്ചേഴ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മുഖമാണ് രശ്മിക. 'പ്ലം' (Plum) എന്ന ബ്യൂട്ടി സ്റ്റാർട്ടപ്പിൽ അവർക്ക് നിക്ഷേപമുണ്ട്.
കര്‍ണാടകയിലെ കുടകിൽ വലിയൊരു ബംഗ്ലാവ് കൂടാതെ ഹൈദരാബാദ്, മുംബൈ, ഗോവ എന്നിവിടങ്ങളിലും രശ്മികയ്ക്ക് സ്വന്തമായി വീടുകളുണ്ട്. അതിൽ ബെംഗളൂരുവിലെ 8 കോടി രൂപയുടെ വീട് ഉൾപ്പെടുന്നു.ആഡംബര കാറുകളോട് താൽപര്യമുള്ള താരത്തിന് മെഴ്‌സിഡസ് ബെൻസ് വി-ക്ലാസ്, ഔഡി ക്യു3 , റേഞ്ച് റോവർ സ്പോർട്ട് എന്നീ കാറുകളുണ്ട്.
മിന്‍റ് റിപ്പോർട്ട് പ്രകാരം വിജയ് ഒരു ചിത്രത്തിന് 12 കോടി മുതൽ 15 കോടി രൂപ വരെയാണ് വാങ്ങുന്നത്.ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവ് വിജയ് സ്വന്തമാക്കിയിട്ടുണ്ടെന്ന് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.ഹൈദരാബാദ് ബ്ലാക്ക്‌ഹോക്സ് വോളിബോൾ ടീമിന്റെ സഹ ഉടമ കൂടിയാണ് താരം. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസും വിജയിനുണ്ട്. തംസ് അപ്പ് (Thums Up), മിന്ത്ര (Myntra), ടൈറ്റൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദ്ദേഹം അഭിനയിക്കുന്നു. ഒരു ബ്രാൻഡിനായി ഏകദേശം 1 കോടി മുതൽ 2 കോടി രൂപ വരെ അദ്ദേഹം ഈടാക്കുന്നുണ്ട്. ബി.എം.ഡബ്ല്യു 5 സീരീസ്, ഫോർഡ് മസ്താങ്, വോൾവോ എക്സ്.സി 90 കാറുകളുമുണ്ട്. 30 കോടി വിലമതിക്കുന്ന സ്വകാര്യ ജെറ്റക്കും ദേവരക്കൊണ്ടക്കുണ്ട്,