ദുല്‍ഖറും സണ്ണി വെയ്നും പറന്നഭിനയിച്ച നീലാകാശത്തിലെ കൊല്‍ക്കത്ത കാഴ്ച്ചകള്‍ പിറന്നതിങ്ങനെ; വീഡിയോ കാണാം

Update: 2019-03-08 17:46 GMT

മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയെന്നറിയപ്പെടുന്ന സമീര്‍ താഹിറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങള്‍ പങ്കുവെച്ച് നിര്‍മ്മാതാക്കളായ ഹാപ്പി അവേഴ്സ്. സിനിമയിലെ കൊല്‍ക്കത്ത കാഴ്ച്ചകള്‍ക്ക് പിന്നിലെ ചിത്രീകരണാനുഭവങ്ങളാണ് ആര്‍ക്കൈവ്സ് എന്ന രൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പങ്ക് വെച്ചിരിക്കുന്നത്. താരങ്ങളായ ദുല്‍ഖറും സണ്ണിവെയ്നും കൊല്‍ക്കത്തയിലെ നിരത്തുകളില്‍ ബുള്ളറ്റുകള്‍ കൊണ്ട് ഓടിക്കുന്നതും തിരക്കേറിയ പാതകളിലൂടെ സഞ്ചരിക്കുന്ന രംഗങ്ങളുമാണ് ചിത്രീകരണ വീഡിയോയിലുള്ളത്. സംവിധായകനായ സമീര്‍ താഹിര്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരെയും ചിത്രീകരണ വീഡിയോയില്‍ കാണാം.

Advertising
Advertising

ഹാഷിര്‍ മുഹമ്മദ് തിരക്കഥയൊരുക്കിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ആറ് സംസ്ഥാനങ്ങളിലൂടെയുള്ള കാസിയുടെയും അസിയുടെയും യാത്രയിലൂടെയായിരുന്നു കഥ പറഞ്ഞിരുന്നത്. കോഴിക്കോട് നിന്നും നാഗാലാന്റിലേക്ക് പ്രണയം തിരഞ്ഞ് ബൈക്കില്‍ നടത്തുന്ന യാത്ര തിയേറ്ററില്‍ വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെ മലയാളത്തില്‍ ഇരിപ്പുറപ്പിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ച നീലാകാശം ഇന്നും യുവ മനസ്സുകളെ ഹരം കൊള്ളിക്കുന്ന ചിത്രമാണ്.

Full View
Tags:    

Similar News