റൗഡി ബേബിയുടെ ഒരു മാസ് എം.ജി.ആര്‍ വേര്‍ഷന്‍; വീഡിയോ കാണാം
യൂട്യൂബില്‍ ഇപ്പോള്‍ തന്നെ ഇത് ഒരു മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു
യൂട്യൂബില്‍ 200 മില്യണിലധികം തവണ ആളുകള്‍ കാണുകയും മികച്ച അഭിപ്രായം നേടി മുന്നേറുകയും ചെയ്യുന്ന റൌഡി ബേബി എന്ന ഗാനത്തിന്‍റെ എം.ജി.ആര്‍ വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇവാന്‍ ലെനിനാണ് മാരി 2വിലെ റൌഡി ബേബി എന്ന ഗാനം എം.ജി.ആറിന്‍റെ പഴയ സിനിമകളിലെ വിഷ്വലുകള്‍ കോര്‍ത്തിണക്കി മിക്സ് ചെയ്തിരിക്കുന്നത്. യൂട്യൂബില്‍ ഇപ്പോള്‍ തന്നെ ഇത് ഒരു മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ എം.ജി.ആറിന് ഇന്നും ആരാധകര്‍ ഏറെയാണ്. റൌഡി ബേബിയിലെ വേഗതയേറിയ ബീറ്റിനനുസരിച്ച് എം.ജി.ആര്‍ ചുവട് വക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന കാഴ്ചയായിരുന്നു.
ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി 2 എന്ന സിനിമയിലെ യുവന്‍ ശങ്കര്‍ രാജ ഈണമിട്ട ഗാനമാണ് റൌഡി ബേബി. ധനുഷ്, സായ് പല്ലവി എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഗാനത്തിന്‍റെ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ധനുഷ് തന്നെയാണ് ഗാനത്തിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത്.