ഫുക്രുവിനെ ഇനി വലിയ സ്ക്രീനില്‍ കാണാം
ചങ്ക്സിന്‍റെ രണ്ടാം പതിപ്പിലാണ് ഫുക്രവിന്‍റെ അരങ്ങേറ്റം
ടിക് ടോക്ക് താരം ഫുക്രു ബിഗ് സ്ക്രീനിലേക്കെത്തുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിന്‍റെ രാണ്ടാം പതിപ്പായ ധമാക്കയിലൂടെയാണ് ഫുക്രുവിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഒമര്‍ ലുലു തന്നെയാണ് ധമാക്കയും സംവിധാനം ചെയ്യുന്നത്. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഒമര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
‘ടിക്‌റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു , എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആർക്കും അതിൽ വീഡിയോ ചെയ്തിടാം ,കഴിവുകൾ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാൻ ഏറ്റവും മികച്ച മാധ്യമമാണ് tik tok .അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടർ Social Media’s ൽ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാൻ പറ്റൂ. എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ "ധമാക്ക" യിൽ നല്ല ഒരു വേഷം തീർച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ ‘