അന്തസുള്ള ശക്തിമാനായി മുകേഷ്: ഒമര്‍ ലുലു ചിത്രം ധമാക്കയെത്തുന്നു

1990 കളുടെ തുടക്കത്തില്‍ കുട്ടിപ്രേക്ഷകരുടെ ഹരമായി മാറിയ ശക്തിമാനായാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്

Update: 2019-08-27 07:06 GMT

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ധമാക്കയില്‍ വ്യത്യസ്ഥമായ ഒരു കഥാപാത്രമായാണ് മുകേഷ് എത്തുന്നത്. 1990 കളുടെ തുടക്കത്തില്‍ കുട്ടിപ്രേക്ഷകരുടെ ഹരമായി മാറിയ ശക്തിമാനായാണ് മുകേഷ് പ്രത്യക്ഷപ്പെടുന്നത്. അന്തസുള്ള ശക്തിമാന്‍ എന്ന തലക്കെട്ടോടു കൂടിയാണ് ശക്തിമാന്‍റെ വേഷമണിഞ്ഞിരിക്കുന്ന മുകേഷിന്‍റെ ഫോട്ടോ സംവിധായകന്‍ ഒമര്‍ ലുലു തന്‍റെ ഔദ്യേഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

Full View

ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. ഒരു അഡാര്‍ ലൌവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. യുവതാരം അരുണ്‍ കേന്ദ്രകഥപാത്രമായെത്തുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ഗണപതി, ധര്‍മ്മജന്‍ ബോള്‍‌ഗാട്ടി എന്നിവരാണ് മറ്റു പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Similar News