ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞ്, പൃഥ്വിക്കൊപ്പം ഷാജി കൈലാസ് വരുന്നു...?

2013ലാണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നത്

Update: 2019-10-15 06:44 GMT

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം വരുന്നു എന്ന ഒരു പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒഫീഷ്യല്‍ അനൌണ്‍സ്മെന്‍റ് നാളെ രാവിലെ 10 മണിക്ക് ഉണ്ടാവുമെന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. പോസ്റ്റര്‍ പുറത്തുവന്ന ശേഷം 2013ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ഹിറ്റ് സിനിമകളായ മുംബൈ പോലീസിന്‍റെയോ സെവന്‍ത്ത് ഡേയുടെയോ തിരിച്ചുവരവായിരിക്കും എന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആരാധകര്‍ക്കിടയിലെ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ തലങ്ങള്‍ നല്‍കി സംവിധായകന്‍ ഷാജി കൈലാസും അതേ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

Advertising
Advertising

Full View

2013ലാണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ നരസിംഹത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും സംശയത്തിന് മൂര്‍ച്ഛ കൂട്ടുന്നു. പൃഥ്വിയും ഷാജി കൈലാസും ഒന്നിച്ച സിംഹാസനം 2012ലാണ് റിലീസ് ചെയ്തത്. നിര്‍മാതാവായോ നടനായോ ഷാജി കൈലാസുമായി പൃഥ്വി സഹകരിക്കും എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

Tags:    

Similar News