മനുഷ്യരെ 'ദൈവങ്ങളാക്കി' മാറ്റും ഈ 'മനുഷ്യന്‍'

സാധാരണ ബാക്ഗ്രൌണ്ടിലെടുത്ത ഫോട്ടോയെ പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് കരണ്‍ മേക്കോവര്‍ നടത്തുന്നത്

Update: 2020-08-24 03:42 GMT

ഉണ്ണിക്കണ്ണനൊപ്പം നില്‍ക്കുന്ന യശോദയും നന്ദഗോപരും..സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി കറങ്ങിക്കൊണ്ടിരുന്ന ഫോട്ടോ കണ്ട് എല്ലാവരും അതിശയിച്ചിരുന്നു. വെറുമൊരു ഫോട്ടോഷൂട്ടോ, സിനിമയിലെയോ സീരിയലിലെയോ രംഗമോ ആയിരുന്നില്ല അത്. ഒരു സാധാരണ തൊഴിലാളി കുടുംബത്തെ ഉണ്ണിക്കണ്ണന്‍റെ കുടുംബമാക്കി മാറ്റിയ ഒരു ഗ്രാഫിക് ഡിസൈനറുടെ കരവിരുതായിരുന്നു അത്. ഒരു കുഞ്ഞിനെയും എടുത്തു നില്‍ക്കുന്ന ഫോട്ടോയെ കൃഷ്ണന്‍റെ കുടുംബമാക്കി മാറ്റാമോ എന്ന ഒരാളുടെ അപേക്ഷ പ്രകാരമാണ് കരണ്‍ ഫോട്ടോക്ക് മേക്കോവര്‍ നടത്തിയത്. ഫോട്ടോയുടെ ലാളിത്യം കൊണ്ട് തന്നെ അത് ശ്രദ്ധ നേടുകയും ചെയ്തു.

Advertising
Advertising

സാധാരണ ബാക്ഗ്രൌണ്ടിലെടുത്ത ഫോട്ടോയെ പുരാണ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് കരണ്‍ മേക്കോവര്‍ നടത്തുന്നത്. ഇതുപോലെ കാളിയന്‍റെ പുറത്ത് നൃത്തം ചവിട്ടുന്ന കണ്ണനെയും ശ്രീമാനെയും ഹനുമാനെയും ഒക്കെ ഇങ്ങിനെ ഫോട്ടോകളിലൂടെ രൂപമാറ്റം നടത്തിയിട്ടുണ്ട് കരണ്‍. ചിലര്‍ ഛത്രപതി ശിവജി വരെ ആയി മാറിയിട്ടുണ്ട് കരണിന്‍റെ കൈകകളിലൂടെ.

സോഷ്യല്‍ മീഡിയയിലൂടെയും ആളുകളുടെ അപേക്ഷ പ്രകാരവുമെല്ലാം കരണ്‍ തനിക്ക് ലഭിക്കുന്ന ഫോട്ടോകള്‍ എഡിറ്റ് ചെയ്യാറുണ്ട്. സാധാരണക്കാരാണ് കരണിന്‍റെ കരവിരുതിലൂടെ ദൈവങ്ങളാകുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കരണിന്‍റെ രൌദ്ര ഹനുമാന്‍(Angry Hanuman) എന്ന വര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് വരെ പാത്രമായിട്ടുണ്ട്. 2015ലാണ് കരണ്‍ ഗ്രാഫിക് രംഗത്തേക്ക് കടക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ രംഗത്ത് കയ്യൊപ്പ് പതിപ്പിക്കാന്‍ കരണിന് സാധിച്ചു. തനിക്ക് ലഭിച്ച ഫോട്ടോയിലൂടെ രാജാരവി വര്‍മ്മയുടെ ദമയന്തിയെയും കരണ്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്. മഹാഭാരതവും രാമായണവും ആണ് തന്നെ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതെന്നാണ് കരണ്‍ പറയുന്നത്.

Tags:    

Similar News