ബാബു ചേട്ടന്‍ പോസിറ്റീവായ വ്യക്തി, അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു

അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ

Update: 2020-10-16 16:52 GMT

അക്രമത്തിനിരയായ നടിയെക്കുറിച്ച് നടൻ ഇടവേള ബാബു നടത്തിയ പരാമർശം വിവാദത്തിന് വഴി തെളിച്ചിട്ട് കുറച്ചു ദിവസങ്ങളായി. ഇതിനെത്തുടര്‍ന്ന് നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്നും രാജി വച്ചിരുന്നു. പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഇടവേള ബാബുവിനെതിരെയും പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ബാബുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ബാബു പറഞ്ഞ കാര്യം വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ കുറിപ്പ്

ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം,പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്"മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്". അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്,പിന്നെ ഇന്റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.

Tags:    

Similar News