പൂച്ചക്കണ്ണും നീട്ടിവളര്‍ത്തിയ മുടിയുമായി വിനീത്; 'സൈമൺ ഡാനിയലി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

Update: 2021-03-22 06:15 GMT

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ 'പൂച്ചക്കണ്ണന്‍ വിനീത്' വീണ്ടും ബിഗ് സ്ക്രീനിലേക്കെത്തുന്നു. സാജൻ ആന്‍റണി ചിത്രമായ 'സൈമണ്‍ ഡാനിയലി'ലൂടെയാണ് വിനീത് കുമാര്‍ വീണ്ടും തിരശീലയിലെത്തുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഫഹദ് ഫാസിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു സ്‌റ്റൈലിഷ് ത്രില്ലറാകും ചിത്രമെന്നാണ് അണിയറയില്‍ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകള്‍.

നീട്ടിവളര്‍ത്തിയ മുടിയും ജാക്കറ്റും ഒക്കെയായി സ്റ്റൈലന്‍ ലുക്കിലാണ് വിനീതിന്‍റെ തിരിച്ചുവരവ്. അദൃശ്യതയിലല്ല ലോകത്തിന്‍റെ രഹസ്യമെന്നുംകാണാന്‍ കഴിയുന്ന കാര്യങ്ങളിലാണ് ലോകത്തിന്‍റെ യഥാർത്ഥ രഹസ്യം നിലകൊള്ളുന്നതെന്നും ഉള്ള അടിക്കുറിപ്പോടെയാണ് ഫഹദ് ഫാസില്‍ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

Advertising
Advertising

"The true mystery of the world is the visible, not the invisible" Hereby unveiling the first look poster of the motion...

Posted by Fahadh Faasil on Saturday, March 20, 2021

മൈഗ്രേസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ രാകേഷ് കുര്യാകോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംവിധായകൻ സാജൻ ആന്‍റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News