ഫുള്‍ സസ്പെന്‍സ്, പിടിതരാതെ ജോജി; പുതിയ ട്രെയിലര്‍ വീഡിയോ

നിഗൂഢതയും ആകാംക്ഷയും നിറച്ചാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.

Update: 2021-04-02 07:22 GMT

ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിലും സുഹൃത്തുക്കളും നിർമ്മിക്കുന്ന ക്രൈം ഡ്രാമ ചിത്രം ‘ജോജി’യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ 7 ന് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് പുതിയ ട്രെയിലര്‍ പുറത്തിറക്കിയത്. നിഗൂഢതയും ആകാംക്ഷയും നിറച്ചാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. പനച്ചേല്‍ കുട്ടപ്പന്‍റെ കുടുംബത്തില്‍ നടക്കുന്ന ഒരു പ്രത്യേക സംഭവവും അതിനെ കുടുംബം നേരിടുന്നതുമാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. പനച്ചേല്‍ കുട്ടപ്പന്‍റെ മക്കളിലൊരാളായാണ് ഫഹദ് ഫാസില്‍ വരുന്നത്.

Advertising
Advertising

ഷേക്ക്സ്പിയറുടെ മാക്ബത്തിനെ അധികരിച്ചാണ് ദിലീഷ് പോത്തന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റയിര്‍ അലക്സ്, ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ്, സണ്ണി പി.എന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സമ്പന്ന കർഷക കുടുംബത്തിലെ ഇളയ മകനും എൻജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാൽ അതിസമ്പന്നനായ എൻആർഐ ആകണമെന്ന് ആഗ്രഹത്തോടെ ജീവിക്കുന്ന ജോജി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോജി. ശ്യാം പുഷ്കരന്‍റെതാണ് തിരക്കഥ. ഭാവനാ സ്റ്റുഡിയോസാണ് നിര്‍മ്മാണം.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News