'ഒടിടിയോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഇനി തിയേറ്റര്‍ കാണില്ല'; മുന്നറിയിപ്പുമായി ഫിയോക്ക്

ചര്‍ച്ചക്ക് ശേഷം നടന്‍ ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഫഹദ് ഫാസിലുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു

Update: 2021-04-12 05:39 GMT

ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ മുന്നറിയിപ്പ്. ഒടിടി ചിത്രങ്ങളി‍ല്‍ ഇനി അഭിനയിച്ചാല്‍ വിലക്കിലേക്ക് നീങ്ങുമെന്നും ഫിയോക്ക് സൂചിപ്പിക്കുന്നു. തുടര്‍ച്ചയായി ഫഹദിന്‍റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചത്.

ഒടിടിയോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഇനി തിയേറ്റര്‍ കാണില്ല. ഫിയോക്കിന്‍റെ പുതിയ ഭാരവാഹിയായി ചുമതലയെടുത്ത വിജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗത്തിലായിരുന്നു ഈ തീരുമാനം. സിയൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചയായി ഫഹദ് ഫാസിലിന്‍റേതായി ഒടിടി റിലീസിനെത്തിയത്. സിയു സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും ഇരുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്.

ചര്‍ച്ചക്ക് ശേഷം നടന്‍ ദിലീപും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ഫഹദ് ഫാസിലുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. ശേഷം ഫിയോക്കുമായി ഫഹദ് ഫാസില്‍ സംസാരിക്കുകയും ഒരു ധാരണയിലെത്തുകയും ചെയ്തതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News