ഫഹദിനെയോ ഫഹദിന്‍റെ ചിത്രങ്ങളെയോ വിലക്കിയിട്ടില്ല: വാര്‍ത്ത നിഷേധിച്ച് ഫിയോക്ക്

ഒടിടി ചിത്രങ്ങളി‍ല്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് സൂചിപ്പിച്ചിരുന്നു

Update: 2021-04-12 09:23 GMT

ഫഹദ് ഫാസിലിനെ താക്കീത് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഫിയോക്ക്. ഫഹദുമായോ ഫഹദിന്‍റെ ചിത്രങ്ങളുമായോ സംഘടനക്ക് തർക്കമില്ലെന്നും ഫഹദിന്‍റെ ചിത്രങ്ങൾക്ക് തീയറ്ററുകളിൽ വിലക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.

ഒടിടി സിനിമകളുമായി സഹകരിക്കുന്നതിനാല്‍ നടന്‍ ഫഹദ് ഫാസിലിന്‍റെ സിനിമകള്‍ക്ക് തിയേറ്റര്‍ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒടിടി ചിത്രങ്ങളി‍ല്‍ ഇനി അഭിനയിച്ചാല്‍ ഫിയോക്ക് വിലക്കിലേക്ക് നീങ്ങുമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. തുടര്‍ച്ചയായി ഫഹദിന്‍റെ മൂന്ന് ചിത്രങ്ങള്‍ ഒടിടി റിലീസിനെത്തിയതാണ് ഫിയോക്കിനെ ചൊടിപ്പിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Advertising
Advertising

സിയൂ സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് തുടര്‍ച്ചയായി ഫഹദ് ഫാസിലിന്‍റേതായി ഒടിടി റിലീസിനെത്തിയത്. സിയു സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണിലും ഇരുള്‍ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്. ഫഹദിന്‍റെ ബിഗ് ബജറ്റ് ചിത്രമായ മാലിക് ആണ് ഇനി അടുത്ത മാസം തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം.

ये भी पà¥�ें- 'ഒടിടിയോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഇനി തിയേറ്റര്‍ കാണില്ല'; മുന്നറിയിപ്പുമായി ഫിയോക്ക്

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News