ഈ പന്തുകളി തുടങ്ങീത് ബ്രസീലാണോ അര്‍ജന്‍റീനയാണോ? ഫുട്ബോള്‍ ആവേശവുമായി പെപ്പെയും കൂട്ടരും; 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'ട്രയിലര്‍

കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ ഒരു കൂട്ടം കുട്ടികളും ഭാഗമാകുന്നുണ്ട്

Update: 2022-10-08 03:03 GMT

ഇന്നലെ വരെ എന്ന ചിത്രത്തിനു ശേഷം ആന്‍റണി വര്‍ഗീസ് നായകനാകുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ ഒരു കൂട്ടം കുട്ടികളും ഭാഗമാകുന്നുണ്ട്.

പെപ്പെക്ക് പുറമെ ടി.ജി രവി, ലുക്മാന്‍, ബാലു വര്‍ഗീസ്, ഐ.എം വിജയന്‍, നിഷാന്ത് സാഗര്‍, ആദില്‍ ഇബ്രാഹിം, ജോപോള്‍ അഞ്ചേരി, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.നിഖില്‍ പ്രേംരാജാണ് സംവിധാനം.

Advertising
Advertising

അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദിഖാണ്. ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുമാണ്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News