'തോന്നല്' മില്യണ്‍ ക്ലബില്‍; സംവിധായികയായി തിളങ്ങി അഹാന

താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആൽബം മണിക്കൂറുകൾക്കകമാണ് ട്രെന്‍റിങ്ങ് ലിസ്റ്റിൽ ഇടംനേടിയത്.

Update: 2021-10-31 13:14 GMT

നടി അഹാന കൃഷ്ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബം 'തോന്നല്' കണ്ടത് പതിനാലു ലക്ഷത്തിലധികം പേർ. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ആൽബം മണിക്കൂറുകൾക്കകമാണ് ട്രെന്‍റിങ്ങ് ലിസ്റ്റിൽ ഇടംനേടിയത്. 

അമ്മയുടെ രുചിയൂറുന്ന കേക്കിന്റെ സ്വാദ് നാവിലെത്തിയ മകൾ സ്റ്റാർ ഹോട്ടലിൽ ആ പഴയ റെസിപ്പി വീണ്ടും പരീക്ഷിക്കുന്നതാണ് തോന്നലിന്‍റെ കഥാതന്തു. ഷെഫായി അഹാന തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതയായ തെന്നൽ അഭിലാഷാണ് ​അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത്. 

ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ആൽബത്തിനു വേണ്ടി ഷറഫുവാണ് വരികളെഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫിസയാണ്. ഛായാഗ്രഹണം നിമിഷ് രവി. 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിൽ നായികയായായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. നാൻസി റാണി, അടി എന്നിവയാണ് അഹാനയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News