'യൂ നോ ഈഫ് യു നോ'... ആ സിനിമ കണ്ടവരാരും ഈ വീട് മറക്കില്ല, ഏതെന്ന് മനസിലായോ?

മാന്നാര്‍ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ഉര്‍വശി തിയറ്റേഴ്സുമെല്ലാം നിറഞ്ഞുനിന്ന വീട് പൊട്ടിച്ചിരിയുടെ അലമാലകളാണ് തീര്‍ത്തത്

Update: 2022-07-27 07:43 GMT

ചില സിനിമകളിലെ കഥാപാത്രങ്ങളെ പോലെയാണ് അവ ചിത്രീകരിച്ച സ്ഥലങ്ങള്‍..പ്രത്യേകിച്ചും വീടുകള്‍..ഓര്‍മയില്‍ നിന്നും ഒരിക്കലും മായില്ല. അത്തരത്തിലൊരു വീടിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. ഒറ്റനോട്ടത്തില്‍ തന്നെ ഈ വീട് ഏതെന്ന് ഏതു മലയാളികള്‍ക്ക് മനസിലാകും. കാരണം അത്രയേറെ ചിരിപ്പിച്ചിട്ടുണ്ട് ഈ വീട്ടിലെ താമസക്കാര്‍. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ വീടിന്‍റെ ചിത്രമാണ് ലാല്‍ പങ്കുവച്ചത്.

മാന്നാര്‍ മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ഉര്‍വശി തിയറ്റേഴ്സുമെല്ലാം നിറഞ്ഞുനിന്ന വീട് പൊട്ടിച്ചിരിയുടെ അലമാലകളാണ് തീര്‍ത്തത്. ലാല്‍ ചിത്രം പങ്കുവച്ചതോടെ പലരും ചിത്രത്തിന്‍റെ ഓര്‍മകളും ഡയലോഗുകളും പങ്കുവച്ചു. എന്താ നിന്‍റെ വിഷമം.... എന്‍റെ പേര് ബാലകൃഷ്ണൻ....അതാ നിന്‍റെ വിഷമം, മത്തായി ചേട്ടനുണ്ടോ...മത്തായി ചേട്ടൻ ഉണ്ടോന്ന് അറിയാൻ വന്നതാ..എക്കാലത്തെയും ഹിറ്റ് ഡയലോഗുകള്‍ കമന്‍റുകളായി നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

Advertising
Advertising

സിദ്ധിഖ് ലാലുമാരുടെ ആദ്യ ചിത്രം കൂടിയായിരുന്നു റാംജി റാവു സ്പീക്കിംഗ്. 1989 ജനുവരി 1നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സായ് കുമാറിന്‍റെയും രേഖയുടെയും ആദ്യചിത്രം കൂടിയായിരുന്നു ഇത്. മികച്ച വിജയം നേടിയ ചിത്രം പിന്നീട് ഹിന്ദി,തെലുങ്ക്,കന്നഡ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News