നയന്‍താരയും വിഘ്നേഷ് ശിവനും ക്ഷമാപണം നടത്തി

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്‌നേശിന്റെയും നയൻതാരയുടെയും വിവാഹം

Update: 2022-06-12 12:55 GMT
Editor : ijas

തിരുമല: വിവാഹത്തിന് ശേഷം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച നയന്‍താര-വിഘ്നേഷ് ശിവന്‍ താര ദമ്പതികള്‍ വലിയ വിവാദത്തിലേക്കാണ് കാലെടുത്തു വെച്ചത്. ക്ഷേത്രത്തിനകത്ത് ചെരുപ്പിട്ട് കയറിയതാണ് താരദമ്പതികളെ വിവാദത്തിലാക്കിയത്. ക്ഷേത്രത്തിനകത്ത് ചെരുപ്പിട്ടു കയറിയതും ഫോട്ടോ ചിത്രീകരിച്ചതും പ്രശ്നമായതോടെ ക്ഷമാപണവുമായി രംഗത്തുവന്നിരിക്കുകയാണ് താരദമ്പതികള്‍. ധൃതിയില്‍ ചിത്രം പകര്‍ത്തുന്നതിനായി ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ധരിച്ചുകയറിയത് ശ്രദ്ധിച്ചില്ലെന്ന് വിഘ്നേഷ് ശിവന്‍ ക്ഷേത്രത്തിന് അയച്ച കത്തില്‍ പറഞ്ഞു. ദമ്പതികളായ തങ്ങള്‍ ക്ഷേത്രങ്ങളില്‍ സ്ഥിരമായി പോകാറുണ്ടെന്നും ശക്തരായ ദൈവ വിശ്വാസികളാണെന്നും വിഘ്നേഷ് ശിവന്‍ പറയുന്നു. ഇക്കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ വിവാഹം നടത്തുന്നതിനായി തിരുപ്പതിയില്‍ അഞ്ച് തവണ സന്ദര്‍ശനം നടത്തിയിരുന്നതായും വിഘ്നേഷ് വ്യക്തമാക്കി. ഞങ്ങള്‍ സ്നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്യേശിച്ചിരുന്നില്ലെന്നും ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായും വിഘ്നേഷ് ശിവന്‍ കത്തില്‍ പറയുന്നു.

Advertising
Advertising

തിരുപ്പതി ക്ഷേത്രത്തിനകത്തു നിന്നുള്ള നയന്‍താരയുടെയും വിഘ്നേഷനിന്‍റെയും ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വലിയ വിവാദമായതോടെ തിരുപ്പതി ക്ഷേത്ര അധികൃതര്‍ ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വിഘ്നേഷ് ശിവന്‍റെ കത്തിലൂടെയുള്ള ക്ഷമാപണം. തിരുപ്പതി ക്ഷേത്രത്തില്‍ ചെരുപ്പുകള്‍ ധരിക്കുന്നതിനും ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വിലക്കുള്ളതായി തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ വ്യക്തമാക്കി.

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്‌നേശിന്റെയും നയൻതാരയുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2015 'നാനും റൗഡിതാൻ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് നയൻസും വിക്കിയും പരിചയപ്പെടുന്നത്. ചിത്രത്തിന്‍റെ സംവിധായകനായിരുന്നു വിഘ്‌നേശ്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. വിഘ്‌നേശിന്‍റെ സംവിധാനത്തിൽ ഈയിടെ തിയറ്ററുകളിലെത്തിയ കാത്തുവാക്കുല രണ്ടു കാതൽ എന്ന ചിത്രത്തിലെ നായികയും നയൻതാരയായിരുന്നു.

മലയാളിയായ ഡയാന കുര്യൻ എന്ന നയൻതാര സത്യൻ അന്തിക്കാടിന്‍റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റിയ താരം ചന്ദ്രമുഖി എന്ന ചിത്രത്തിൽ രജനീകാന്തിന്‍റെ നായികയായതോടെയാണ് നടിയുടെ സിനിമാജീവിതം തന്നെ മാറിമറിയുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News