ഡെങ്കിപ്പനി; നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐ.സി.യുവില്‍

താരത്തിന്‍റെ സഹോദരി സ്നേഹയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

Update: 2021-06-17 12:42 GMT

കടുത്ത ഡെങ്കിപ്പനിയെത്തുടര്‍ന്ന് നടിയും നിര്‍മാതാവുമായ സാന്ദ്രാതോമസിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരി സ്നേഹയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. 

"കുറഞ്ഞ രക്തസമ്മർദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ചേച്ചി സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേച്ചിക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഐ.സി.യുവിൽ ചികിത്സയിൽ കഴിയുകയുമാണ്. രണ്ട് ദിവസമായി. ഇപ്പോൾ ചേച്ചിയുടെ നില ഭേ​ദപ്പെട്ടു വരുന്നു. ചേച്ചിയുടെ എത്രയും പെട്ടെന്നുള്ള രോ​ഗമുക്തിക്കായി ഏവരും പ്രാർഥിക്കണം." സഹോദരി പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Advertising
Advertising

ബാലതാരമായി സിനിമയിലെത്തിയ സാന്ദ്ര 2012-ൽ ഫ്രൈഡേ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് നിര്‍മ്മാണരംഗത്തേക്ക് കടന്നത്. അതോടൊപ്പം തന്നെ അഭിനയത്തിലും നടി സജീവമാകുകയുണ്ടായി. ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷമാണ് സാന്ദ്ര സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. 

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News