നിരന്തരം മര്‍ദിക്കുന്നു, പരസ്ത്രീ ബന്ധം; നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ,താരം ഒളിവില്‍

രാഹുലിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു

Update: 2023-12-13 07:18 GMT
Editor : Jaisy Thomas | By : Web Desk

രാഹുലും ലക്ഷ്മിയും

ചെന്നൈ: സിനിമ-സീരിയല്‍ നടന്‍ രാഹുല്‍ രവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ലക്ഷ്മി. ലക്ഷ്മി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രാഹുലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും നിരന്തരം മര്‍ദിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. രാഹുല്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഏപ്രില്‍ 26ന് അര്‍ധരാത്രി ലക്ഷ്മിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിനും അപ്പാര്‍ട്ട്മെന്‍റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കുമൊപ്പം അവിടെയെത്തിയപ്പോള്‍ രാഹുലിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നവംബർ മൂന്നിന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോർട്ടുണ്ട്. ലക്ഷ്മിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന രാഹുലിന്‍റെ ആരോപണം ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

2020ലാണ് ലക്ഷ്മിയും രാഹുലും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മോഡലിംഗില്‍ നിന്നും അഭിനയ രംഗത്ത് എത്തിയ രാഹുല്‍ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് പ്രശസ്തനാകുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ, ഡോള്‍സ്, കാട്ടുമാക്കാന്‍, ഭഗവന്ത് കേസരി, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തമിഴ് സീരിയലുകളിലും രാഹുല്‍ വേഷമിട്ടിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News